September 19, 2024
NCT
KeralaNewsThrissur News

അന്തിക്കാട് ആദർശ് വധക്കേസ്; ആറ് പ്രതികൾക്കും ജീവപര്യന്തം തടവും, 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

അന്തിക്കാട് ആദർശ് വധക്കേസ്; കേസിലെ 1 മുതൽ 6 വരെ പ്രതികൾക്കു ജീവപര്ന്ത്യം കഠിന തടവിനും, 2 ലക്ഷം രൂപ വീതം പിഴയായും ശിക്ഷ വിധിച്ചു. തൃശ്ശൂർ അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ.ഇ സലീഷ് ആണ് വിധി പ്രസ്താവിച്ചത്. നിജില്‍, പ്രജിൽ, ഹിരത്ത്, ഷനിൽ, ഷിഹാബ്, ബ്രഷ്നോവ് എന്നിരാണ് പ്രതികൾ. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.  2 പേരെ വെറുതെ വിട്ടു, ഒരാൾ മരിച്ചു.

2020 ഫെബ്രുവരിലായിരുന്നു കൊലപാതകം. അന്തിക്കാട് കുറ്റിക്കാട്ട് അമ്പലത്തിൻ്റെ പരിസരത്തുള്ള അന്തോണി മുക്കുള്ള സ്ഥലത്ത് വച്ച് മുൻ വൈരാഗത്തിൻ്റെ പേരിൽ ആദർശിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാള പരിശോധന സൈബർ പരിശോധന അടക്കമുള്ള  ശാസ്ത്രീയ തെളിവുകളും കേസിൽ നിർണ്ണായകമായി. പ്രതികൾ അന്തിക്കാട് ദീപക് വധക്കേസ് അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ്. കേസിലെ അഞ്ചാം പ്രതി ഷിഹാബ് കാപ്പ നടപടികൾ നേരിടുന്ന ആളാണ്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

പ്രോസക്യൂഷൻ ഭാഗത്തുനിന് 46 ഓളം സാക്ഷികളെ വിസ്തരിക്കുകയും 109 രേഖകകളും 27 മുതലുകളും ഹാജരാകുകയും പ്രതികൾക്കു വൈരാഗ്യം മൂലമാണ് ഈ ക്രൂര കൃത്തം ചെയ്തെന്ന് തെളിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതക്ക് ഉടമകളായ പ്രതികൾക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ ബി സുനിൽ കുമാർ പബ്ലിക് പ്രോസിക്യൂട്ടർമാരായ ലിജി മധു, കെ പി അജയകുമാർ എന്നിവർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.

അന്തിക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു എസ് ഐ സുശാന്ത് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളതും തുടർന്നുള്ള അന്വേഷണം നടത്തി ചാർജ് കൊടുത്തത് ഐ എസ് എച്ച് ഒ  പ്രശാന്ത് ക്ലിന്റ് ആണ്. അന്വേഷണത്തിൽ എ എസ് ഐ സുമൽ അസ്സിസ്റ്റ്‌ ചെയ്തു.

Related posts

ട്രാഫിക് സി​ഗ്നൽ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

murali

തൃശ്ശൂർ ജില്ലയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പേരിൽ 10 കോടിയുടെ തട്ടിപ്പ്.

murali

തൃശൂർ ഡിസിസിക്ക് മുൻപിൽ ഒറ്റയാൾ പ്രതിഷേധം.

murali
error: Content is protected !!