September 19, 2024
NCT
KeralaNewsThrissur News

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്ൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി; കണ്ണൂര്‍ സ്വദേശിക്കെതിരേ പരാതി.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്ൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി; കണ്ണൂര്‍ സ്വദേശിക്കെതിരേ ലുലു ഗ്രൂപ്പ് പരാതി നല്‍കി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയത്.

മാര്‍ച്ച് 25-ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണംമാരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് നിയാസ് ജോലിചെയ്തിരുന്നത്. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയെന്നാണ് പറയുന്നത്. എംബസി മുഖാന്തരം നിയാസിനെതിരെ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.

Related posts

കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു.

murali

ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി.

murali

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കുഴി അടയ്ക്കല്‍ ആരംഭിച്ചു.

murali
error: Content is protected !!