NCT
KeralaNewsThrissur News

ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി.

ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി. സമീപത്തായി മുതലയുടെ മുട്ടയും കണ്ടെത്തി. അതിരപ്പിള്ളി വെറ്റിലപ്പാറ പതിനഞ്ചാം ബ്ലോക്കിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പശുവിനെ  തീറ്റാൻ പോയവരാണ് മുതല മുട്ടയും മുതല കുഞ്ഞിനെയും ചത്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ചാലക്കുടി പുഴയില്‍ മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മുതല കുഞ്ഞിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി. മുതല മുട്ട സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Related posts

കിഴുപ്പിള്ളിക്കരയിൽ ലഹരിക്കെതിരെ ശബ്ദിച്ചതിനു വീടുകയറി വധഭീഷണി മുഴക്കിയ യുവാവിനെ അന്തിക്കാട് പോലീസ് പിടി കൂടി.

murali

ട്രാഫിക് സി​ഗ്നൽ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

murali

കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.

murali
error: Content is protected !!