September 19, 2024
NCT
KeralaNewsThrissur News

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ യേശുവിൻ്റെ കുരിശിൻ്റെ യാത്രയിൽ “ത്യാഗം” ദൃശ്യാവിഷ്ക്കാര യാത്ര ശ്രദ്ധേയമായി.

എറവ് : എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ യേശുവിൻ്റെ കുരിശിൻ്റെ യാത്രയിൽ 14 സ്ഥലങ്ങളിൽ ഇടവകയിലെ യുവജനങ്ങൾ അണിയച്ചൊരുക്കിയ പീഡാനുഭവങ്ങളുടെ തീവൃത അനാവരണം ചെയുന്ന സഞ്ചരിക്കുന്ന ദൃശ്യാവിഷ്ക്കാര യാത്ര ശ്രദ്ധേയമായി.

ആയിരക്കണക്കിനു വിശ്വാസികളാണ് കുരിശിൻ്റെ വഴിയിൽ പ്രാർഥനകളോടെ അണിനിരന്ന് നീങ്ങിയത്. “ത്യാഗം ” ( Sacrifice) എന്ന പേരിൽ സഹവികാരി ഫാ. ജിയോ വേലൂക്കാരൻ സംവിധാനം ചെയ്ത ദൃശ്യാവിഷ്കാരങ്ങൾ കെ സി വൈ എം , സി എൽ സി സംഘടനകളിലെ അമ്പതോളം യുവതി യുവാക്കളാണ് ദൃശ്യാവിഷ്ക്കാരങ്ങളിൽ അഭിനയിച്ചത്.

കുതിരയും പടയാളികളും കുരിശ് ചുമന്നു നീങ്ങുന്ന യേശുവും പരിശുദ്ധ കന്യകാമറിയവും മഗ്ദലനമറിയവും മറ്റു സ്ത്രീകളും പൗരപ്രമുഖരുമായി അത്യന്തം ജീവൻ തുടിക്കുന്ന രംഗങ്ങളാണ് ദൃശ്യാവിഷ്കാരത്തിൽ അരങ്ങേറിയത്. യേശുവിനെ കുരിശുമരണത്തിനു വിധിക്കപ്പെടുന്ന രംഗം മുതൽ ഗാഗുൽത്തായിലെ കുരിശേറ്റവും കുരിശിൽ നിന്നിറക്കി കല്ലറയിൽ അടക്കം ചെയ്യുന്ന രംഗം വരെയാണ് അവതരിപ്പിച്ചത്. ഇടവകാംഗമായ ലോറൻസ് ചാലിശേരിയാണ് യേശുവിനെ അവതരിപ്പിച്ചത്. തുടർന്ന്

ഇടവകാംഗമായ ലോറൻസ് ചാലിശേരിയാണ് യേശുവിനെ അവതരിപ്പിച്ചത്.
വികാരി ഫാ. റോയ് ജോസഫ് വടക്കൻ പീഡാനുഭവ സന്ദേശം നൽകി. രാവിലെ നടന്ന ദുഃഖ വെള്ളിയാഴ്ചയിലെ തിരുക്കർമങ്ങൾക്ക് വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യ കാർമികത്വം വഹിച്ചു. സഹവികാരി ഫാ. ജിയോ വേലുക്കാരൻ സഹ കാർമികനായി.

കൈക്കാരന്മാരായ ഫ്രാൻസീസ് പാവറട്ടിക്കാരൻ, ചാക്കോച്ചൻ, ജസ്റ്റിൻ ആൻ്റണി, വർഗീസ് പ്ലാക്കൻ , വിശുദ്ധവാര കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ദു:ഖശനി രാവിലെ 7 ന് തിരുക്കർമ്മങ്ങൾ. കുർബാന.മാമോദീസ വൃത നവീകരണം.
ഈസ്റ്റർ ദിനത്തിൽ പുലർച്ചെ 2.30 ന് ഈസ്റ്റർ തിരുക്കർമ്മങ്ങൾ, ദൃശ്യാവിഷ്ക്കാരം. തുടർന്ന് ആഘോഷമായ ദിവ്യബലി, നോമ്പ് വീടൽ. രാവിലെ 7 ന് കുർബാന

Related posts

പോസ്റ്റര്‍ പ്രകാശനം: ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു.

murali

മൂർക്കനാട് കൊലപാതകം : ഒന്നാം പ്രതി പിടിയിൽ.

murali

കമല നിര്യാതയായി.

murali
error: Content is protected !!