NCT
NewsKeralaThrissur News

ഓൺലൈൺ പണം തട്ടിപ്പ് കേസിലെ പ്രതിയ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

അന്തിക്കാട് : ഓൺലൈൺ തട്ടിപ്പുകേസിലെ പ്രതിയെ അന്തിക്കാട് പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര മേമുണ്ട സ്വദേശി വലിയപറമ്പത്ത് വീട്ടിൽ അബ്ദുൾ കരീം മകൻ റിംഷാദ് (23 വയസ്സ്.) എന്നയാളെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കണ്ടശ്ശാംകടവ് സ്വദേശിക്ക് 50,000/- രൂപ ലോൺ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, ലോണിന്റെ ആവശ്യത്തിലേക്ക് 18,500/- രൂപ പ്രതിയുടെ അകൗണ്ടിലേക്ക് ഗൂഗിൾ പേ വഴി അയച്ച് വാങ്ങിയ ശേഷം ലോൺ നൽകാതെ കബളിപ്പിച്ചതിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്കാണ് റിംഷാദിനെ അറസ്റ്റ് ചെയ്തത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി  നവനീത് ശർമ IPS, ഇരിങ്ങാലക്കുട DySP കുഞ്ഞിമോയിൻകുട്ടി എന്നിവരുടെ നിർദേശപ്രകാരം അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ  വിനീഷ്.വി.എസ്, സബ്ബ് ഇൻസ്പെക്ടർമാരായ പ്രവീൺ.കെ.ജെ, ഷിജു.കെ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

SCPO പ്രഭാത്, CPO മാരായ കമൽ കൃഷ്ണ, ഷിജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻറ് ചെയ്തു. പ്രതി സമാനമായ രീതീയിൽ വേറെയും നിരവധി തട്ടിപ്പ് സംശയിക്കുന്നുണ്ട്. നടത്തിയതായി

Related posts

വിവിധ കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുമായി കുന്നംകുളം നഗരസഭ.

murali

ലഹരി ഉപയോഗം തടഞ്ഞ വൈരാഗ്യത്തിൽ ആക്രമണം: പ്രതി അറസ്റ്റിൽ.

murali

വയനാടിന് ചാഴൂർ പഞ്ചായത്തിന്റെ കൈ താങ്ങ്: 2 ലക്ഷം രൂപ കൈമാറി.

murali
error: Content is protected !!