NCT
KeralaNewsThrissur News

ദേശീയപാതയിൽ ലോറിയിൽനിന്ന്‌ നെൽച്ചാക്കുകൾ റോഡിൽ വീണു.

കൊരട്ടി : കാലടിയിൽനിന്ന്‌ തമിഴ്നാട്ടിലേക്കു പോയ ലോറിയിൽനിന്ന്‌ നെൽച്ചാക്കുകൾ റോഡിൽ വീണു. ചിറങ്ങര സിഗ്നലിലാണ് സംഭവം. ലോറിയുടെ ടയർ പൊട്ടിയതിനെത്തുടർന്നുണ്ടായ കുലുക്കത്തിലാണ് ചാക്കുകൾ റോഡിൽ വീണു പൊട്ടി നെല്ലാകെ റോഡിൽ പരന്നത്.

ലോറിയിൽ ചാക്കിൽക്കെട്ടി ടാർപായ ഇട്ടാണ് നെല്ല് കൊണ്ടുപോയത്. എന്നാൽ, ടാർപ്പായയ്ക്ക് മുകളിലായും നെല്ല് ഇട്ടിരുന്നു. ഇതാണ് റോഡിലേക്ക് വീണത്. ഇതോടെ മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ടയർ മാറ്റി, റോഡിൽ വീണ നെല്ല് ശേഖരിച്ച ശേഷമാണ് ലോറി യാത്ര തുടർന്നത്.

Related posts

ശ്രീനാരായണപുരത്ത് പരക്കെ മോഷണം.

murali

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും.

murali

മുരിങ്ങൂര്‍ പാലത്തുഴിയില്‍ കലുങ്കിനടിയില്‍ അസ്ഥികൂടം കണ്ടെത്തി.

murali
error: Content is protected !!