September 19, 2024
NCT
NewsKeralaThrissur News

മിനിവാനും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57കാരന് ദാരുണാന്ത്യം.

വടക്കാഞ്ചേരിയിൽ മിനിവാനും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57കാരന് ദാരുണാന്ത്യം. ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം  വാടകക്ക് താമസിക്കുന്ന ചിയ്യാരം സ്വദേശി റോയിയാണ് (57) മരിച്ചത്.  ഉത്രാളിക്കാവ് ക്ഷേത്രപരിസരത്ത് വെച്ച് രാവിലെ ഒൻപതോടെയായിരുന്നു അപകടം.

ഇടവഴിയിൽ നിന്നും സംസ്ഥാനപാതയിലേക്ക് കയറുന്നതിനിടയിൽ ഗ്യാസ് കയറ്റി വന്നിരുന്ന മിനിവാൻ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേർന്ന് ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നും ധന്യ മോഹൻ കോടികൾ തട്ടിപ്പ് നടത്തിയത് 5 കൊല്ലം കൊണ്ട്.

murali

മദ്ധ്യവയസ്‌ക്കന്റെ മരണം; മകന്‍ പോലീസ് കസ്റ്റഡിയില്‍.

murali

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു.

murali
error: Content is protected !!