NCT
KeralaNewsThrissur News

മദ്ധ്യവയസ്‌ക്കന്റെ മരണം; മകന്‍ പോലീസ് കസ്റ്റഡിയില്‍.

കോഴിക്കോട് : മദ്ധ്യവയസ്‌ക്കന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍  മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവ്(28) ആണ് പൊലീസ് പിടിയിലായത്. മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതെന്നും പൊലീസ് പറയുന്നു.

Related posts

ശ്രീരാമ പാദ സുവർണ്ണ മുദ്രാ പുരസ്കാരം കൊമ്പ് വിദ്വാൻ കുമ്മത്ത് രാമൻകുട്ടി നായർക്ക്.

murali

4 വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

murali

പേനപ്പെട്ടിയും നെയിം സ്ലിപ്പും വിതരണം ചെയ്തു.

murali
error: Content is protected !!