NCT
KeralaNewsThrissur News

ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.

ഗുരുവായൂരിൽ ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. നെന്മിനിയിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം ചെറുന്നിയൂർ തെങ്ങു വിള വീട്ടിൽ ജോൺസൺ(50) ആണ് മരിച്ചത്. ചൂൽപ്പുറം ഇൻഡസ് മോട്ടോഴ്സ് സർവീസ് സെൻ്ററിനു മുൻപിൽ വൈകിട്ട് ഏഴരയോടെയാണ് അപകടം.

നിർമ്മാണതൊഴിലാളിയായ ജോൺസൻ ജോലി കഴിഞ്ഞ് സൈക്കിളിൽ പോകുന്നതിനിടെ അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയിലാണ് സൈക്കിളിൽ വരികയായിരുന്ന ജോൺസനെ ഇടിച്ച് തെറിപ്പിച്ചത്. ഒറ്റപ്പാലത്തു നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന സാബൂസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുന്നിലെ ഒരുവശത്തെ ഗ്ലാസ്സ് പൂർണ്ണമായും തകർന്നു. പരിക്കേറ്റ ജോൺസനെ ആക്ട്സ് പ്രവർത്തകർ  കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Related posts

രണ്ട് കിലോ ഹാഷിഷ് ഓയിലും, 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ.

murali

കാട്ടാനയെ പ്രകോപിപ്പിച്ച വിനോദസഞ്ചാരികൾക്കെതിരെ കേസ്: തമിഴ്നാട് സ്വദേശി 14 ദിവസം റിമാൻഡിൽ.

murali

വടക്കേകാട് സ്വദേശിയെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തി.

murali
error: Content is protected !!