NCT
KeralaNewsThrissur News

വെങ്കിടങ്ങിൽ വാക്കുതർക്കത്തെത്തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു: അസം സ്വദേശിക്ക് വയറ്റിൽ വെടിയേറ്റു.

പാവറട്ടി : വെങ്കിടങ്ങിൽ വാക്കുതർക്കത്തെത്തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ അസം സ്വദേശി അമിനുൽ ഇസ്‌ലാമിന്‌ (28) വയറ്റിൽ പരിക്കേറ്റു. തൊയക്കാവ് കോടമുക്കിൽ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.

തൊയക്കാവ് സ്വദേശി പൊന്നറമ്പിൽ വീട്ടിൽ രാജേഷാണ് കൈവശമുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. പാവറട്ടി പോലീസ് അന്വേഷണം തുടങ്ങി.

അതിഥി തൊഴിലാളിയുടെ ശരീരത്തിൽനിന്ന്‌ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. രാജേഷിന്റെ വീടിനു സമീപം ജോലിക്കായി എത്തിയതായിരുന്നു രണ്ട് തൊഴിലാളികൾ. ഇതിനിടെ ഇവർ തമ്മിൽ തർക്കം നടന്നു. ബഹളംകേട്ട് സ്ഥലത്തെത്തിയ രാജേഷ് ഇത്‌ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കേറ്റം വെടിവെയ്പിലെത്തുകയായിരുന്നുവെന്ന്‌ പോലീസ് പറഞ്ഞു.

Related posts

ചന്ദ്ര ടീച്ചർ നിര്യാതയായി.

murali

ചേറ്റുവ ജി.എം.യു.പി. സ്കൂളിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു.

murali

തൃശ്ശൂരിൽ വാഹനാപകടം: കയ്പമംഗലം സ്വദേശി മരിച്ചു.

murali
error: Content is protected !!