September 19, 2024
NCT
KeralaNewsThrissur News

എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം.

വൈക്കം : ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിനിടെ ഇടഞ്ഞത്.

പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചെങ്ങനാശ്ശേരി സ്വദേശി സാമിച്ചൻ (25) നാണ് ആനയുടെ ചവിട്ടേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് അരവിന്ദ് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിക്ക് കയറിയത്.

Related posts

ലോകസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

murali

സർവീസിൽനിന്ന് വിരമിക്കാൻ നാല് ദിവസം ബാക്കി; അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വിരുന്ന്  സൽക്കാരത്തിൽ പങ്കെടുത്ത ഡി.വൈ.എസ്.പിയ്ക്കെതിരേ വകുപ്പുതല അന്വേഷണം.

murali

തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു.

murali
error: Content is protected !!