NCT
KeralaNewsThrissur News

തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു.

തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു. വാർഷിക പൊതുയോഗം സ്കൂൾ മാനേജർ  ഇ.എ സുഗതകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്  ശാന്തിനി ഷണ്മുഖൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്  പി.ബി സജിത സ്വാഗതമാശംസിച്ചു.

വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾക്ക് പി.ടി.എ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ സ്കൂൾ മാനേജർ ഇ. എ സുഗതകുമാർ വിതരണം ചെയ്തു . LSS, USS വിജയികൾക്കുള്ള പുരസ്കാരം മുൻ ഹെഡ്മിസ്ട്രസ്  എൻ. വി മിനി വിതരണം ചെയ്തു. മാതൃ സംഗമം പ്രസിഡന്റ്   റസിയ ഷൈൻ ബ്ലൂമിങ് ബഡ്സ് പ്രിൻസിപ്പൽ  ഇ. ആർ. അജിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഷിക പൊതുയോഗത്തിൽ  കെ.കെ സോഫി നന്ദി രേഖപ്പെടുത്തി.

Related posts

സ്നേഹ കൈത്താങ്ങ് കളക്ട് ചെയ്ത ആവശ്യ സാധനങ്ങൾ കൈമാറി.

murali

കൊരട്ടിയിൽ 96.45 ഗ്രാം എം.ഡി.എം.എ സഹിതം പ്രതിയെ പിടികൂടി.

murali

കൊടുങ്ങല്ലൂരിൽ മദ്യലഹരിയിൽ അപ്പാർട്ട്മെൻറിലെ റിസപ്ഷനിസ്റ്റിനെയും സുഹൃത്തിനെയും ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ.

murali
error: Content is protected !!