September 19, 2024
NCT
KeralaNewsThrissur News

ഗതാഗതം മൂന്ന് ആഴ്ച വരെ തടസപ്പെടും.

പെരിങ്ങോട്ടുകര മോസ്‌ക്ക് പോസ്റ്റ് ഓഫീസ് റോഡില്‍ പനോലി ഭദ്രകാളി ക്ഷേത്രത്തിനു ശേഷം ട്രാന്‍സ്‌ഫോര്‍മറിനടുത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ഗതാഗതം മൂന്ന് ആഴ്ച വരെ തടസപ്പെടും.

സെറാഫിക് കോണ്‍വെന്റ് ജങ്ഷനില്‍ നിന്ന് മോസ്‌ക് പോസ്റ്റ് ഓഫീസ് റോഡ് വഴി കുട്ടംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നടക്കാലന്‍ റോഡിലൂടെ എ. ആര്‍ റോഡ് -സൗഹാര്‍ദ റോഡ് വഴി കയറി ഇടതു വശത്തോട്ടുള്ള പുത്തന്‍പീടിക കാഞ്ഞിര ചോട് റോഡ് വഴി കുട്ടംകുളം ഭാഗത്തേക്കും കുട്ടംകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തിരിച്ചും ഇതേ വഴി തന്നെ പോകണമെന്ന് വലപ്പാട് അസി. എന്‍ജിനീയര്‍ അറിയിച്ചു.

Related posts

സംസ്ഥാന ഇന്റർപോളി കലോത്സവത്തിന് കുന്നംകുളത്ത് തിരിതെളിഞ്ഞു. അനാർക്കലി മരിക്കാർ കലോത്സവം ഉദ്ഘാടനം ചെയ്തു.

murali

ബം​ഗാളിലെ സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.; 15 പേര്‍ മരിച്ചതായി റിപ്പോർട്ട്.

murali

തളിക്കുളം ബ്ലോക്കുതല പ്രവേശനോത്സവത്തിന് ചേറ്റുവ ജി.എം.യു.പി. സ്കൂൾ ആതിഥ്യമരുളി.

murali
error: Content is protected !!