NCT
KeralaNewsThrissur News

തളിക്കുളത്തിന്റെ പ്രശസ്ത കവി പി. സലിം രാജ് നിര്യാതനായി.

നാട്ടിക : മണപ്പുറത്തിന്റെ പ്രിയ കവിയും, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാനിധ്യവുമായിരുന്ന തളിക്കുളം പട്ടാലി പി. സലിം രാജ് (56) നിര്യാതനായി. തളിക്കുളം പട്ടാലി രാജൻ മാസ്റ്ററുടെയും, കമലട്ടിച്ചറുടെയും മകനാണ്.  പനി ബാധിച്ച് കിടപ്പിലായിരുന്ന സലിംരാജിനെ ശനിയാഴ്ച രാത്രി 8 മണിയോടെ വലപ്പാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചിരുന്നു.

“ഒരാൾ പ്രണയത്തെ അനുഭവിച്ച വിധം” എന്ന കാവ്യസമാഹാരം, വിപ്ലവഗാനങ്ങൾ, പാർട്ടി യെന്നാൽ, അക്ഷരനന്മ തുടങ്ങിയ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിൽ പ്രസിദ്ധീകരണവിഭാഗത്തിൽ ജീവനക്കാരനാണ്. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മറ്റി അംഗവുമാണ്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായിരുന്ന സലിം രാജ് കലാസാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ജനസംസ്ക്കാര ചലച്ചിത്ര കേന്ദ്രത്തിൻ്റെ മുഖപത്രമായ “കൊട്ടക” മാസിക യുടെ പത്രാധിപർ, ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂരി (IFFT) ൻ്റെ ഭാഗമായുള്ള പ്രസിദ്ധീകരണ വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആദ്ധ്യാത്മിക മാസികയായ “ക്ഷേത്ര ദർശന ” ത്തിൻ്റെ പ്രൂഫ് റീഡറുമായിരുന്നു.

Related posts

വീടിൻ്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു.

murali

നഗരസഭ ഓഫീസിൽ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി.

murali

കുന്നംകുളംത്ത് രോഗിയുമായി പോയിരുന്ന ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു.

murali
error: Content is protected !!