തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.
ഏഴുമാസത്തെ കുടിശ്ശിക ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരു ഗഡു കഴിഞ്ഞമാസം നൽകി. രണ്ടു ഗഡുകൂടി ഇപ്പോള്‍ നല്കിയാലും ഏപ്രിലിലേത് അടക്കം അഞ്ചുമാസത്തെ പെൻഷൻ ഇനിയും കുടിശ്ശികയാണ്.