NCT
KeralaNewsThrissur News

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം: ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.

തൃശൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂർ ന​ഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്.

അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്.

Related posts

തൃശൂരിലെ തോൽവി; ഭരണവിരുദ്ധ വികാരം കാരണമായെന്ന് സിപിഐ.

murali

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ.

murali

തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!