NCT
KeralaNewsThrissur News

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി.

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി.  വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബ്ബാനക്ക് മുൻപ് തൃശ്ശൂർ അതിരൂപത സഹായമെത്രാൻ, അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ്   കൊടിയേറ്റവും, തിരുനാൾ സപ്ളിമെൻ്റ് പ്രകാശനവും, പഴുവിൽ പാദുവ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടനവും നടത്തി.

ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ,  അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്,  ഡിനോ ദേവസ്സി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി, പബ്ലിസിറ്റി കൺവീനർ ഷെറിൻ തേർമഠം, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഏപ്രിൽ 12, 13, 14, 15 വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലാണ് തിരുനാൾ ആഘോഷിക്കുന്നത്. ഏട്ടാമിടം ഏപ്രിൽ 21 ഞായറാഴ്ച്ചയാണ് ആഘോഷിക്കുന്നത്.

Related posts

അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടി.

murali

‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശര്‍ക്കരവരട്ടി ബ്രാന്‍ഡ് മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി.

murali

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും അവസരം നൽകും.

murali
error: Content is protected !!