September 19, 2024
NCT
KeralaNewsThrissur News

ഹൈറിച്ച് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്.

ഹൈറിച്ച് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്. ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക്‌ കൈമാറിയത്. പ്രൊഫോമ റിപ്പോര്‍ട്ട് അടക്കം നേരിട്ട് പഴ്‌സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ ഇക്കണോമിക്‌സ് ഒഫന്‍സ് വിംഗിലെ DYSPയെ നിയോഗിച്ചു. അടിയന്തരമായി വിമാനമാര്‍ഗം രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കാനാണ് ഉത്തരവ്.

ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത് തൃശ്ശൂര്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസാണ് സിബിഐക്കു കൈമാറുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടന്നു വരികയാണ്.അതീവ രഹസ്യമായിട്ടായിരുന്നു കേസ് സിബിഐ ക്ക്‌ കൈമാറാനുള്ള സർക്കാർ നടപടി. കേസ് അട്ടിമറിക്കാൻ നിക്ഷേപകരിൽ നിന്നും സത്യവാങ്‌മൂലം വാങ്ങി കോടതിയിൽ ഹാജരാക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതിനിടെയാണ് സർക്കാർ നടപടി.

 

Related posts

ജിനൻ കാണിപ്പയ്യൂർ നിര്യാതനായി.

murali

ഒളിവിലായിരുന്ന മോഷണക്കേസ് പ്രതി അറസ്റ്റിൽ.

murali

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്ത് പൊലീസ്.

murali
error: Content is protected !!