NCT
KeralaNewsThrissur News

മാരക മയക്കുമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്പുമായി മുംബൈ സ്വദേശിനിയെ പോലീസ് പിടികൂടി.

വയനാട് : മാരക മയക്കുമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട്ടിൽ പോലീസ് പിടികൂടി. ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് സംഭവം. മുംബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്‌സിൽ സുനിവ സുരേന്ദ്ര റാവത്തിനെ (34) ആണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടിയത്.

ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന, 0.06 ഗ്രാം തൂക്കമുള്ള എല്‍.എസ്.ഡി. സ്റ്റാമ്പാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.  മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു സുനിവ. സ്റ്റാമ്പുകള്‍ ബെംഗളൂരുവിലെ പാര്‍ട്ടിയ്ക്കിടെ ഒരാളില്‍നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ മൊഴി നല്‍കി. എസ്.ഐമാരായ സി.എം. സാബു, രാധാകൃഷ്ണന്‍, സി.പി.ഒമാരായ സജീവന്‍, ഷബീര്‍ അലി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Related posts

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുമാസത്തെ ഭണ്ഡാരം വരവ് 6.41 കോടി രൂപ.

murali

യുവവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ വിജയത്തിന് നാട്ടികയിൽ വനിതാ സംഗമം.

murali
error: Content is protected !!