NCT
KeralaNewsThrissur News

വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ചനടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ.

കോട്ടയം : വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ ഏഴ് ലക്ഷം രൂപയുടെ കവർച്ചനടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. ചാമംപതാൽ ബ്ലോക്ക്പടി കാരിത്തറ വീട്ടിൽ എൻ.കെ. അൽത്താഫ് (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഓട്ടുപുരയ്ക്കൽ വീട്ടിൽ ആർ. അനീഷ് (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 23-ാം തീയതി പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട് ചുറ്റികയും, മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം സ്വർണവും 60,000 രൂപയും ഉൾപ്പെടെ ഏഴ് ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ചാമംപതാൽ പാകിസ്താൻ കവലയിലുള്ള വീട്ടിലായിരുന്നു കവർച്ച. അറസ്റ്റിലായ പ്രതി അൽത്താഫിന്റെ ബന്ധുവീടാണിത്.

Related posts

വീട്ടുപരിസരത്ത് കൂത്താടികളെ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമക്ക് 2000 രൂപ പിഴ വിധിച്ച് കോടതി.

murali

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന്  കൊടിയേറി.

murali

പെരിഞ്ഞനത്ത് വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്

murali
error: Content is protected !!