June 23, 2024
NCT
KeralaNewsThrissur News

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന്  കൊടിയേറി.

പഴുവിൽ : പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് (ജൂൺ 11, ചൊവ്വാഴ്ച്ച) കൊടിയേറി. രാവിലെ 6 മണിയുടെ വിശുദ്ധ കുർബ്ബാനക്ക് ശേഷം ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ കോടിയേറ്റം നിർവഹിച്ചു.

ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ,  അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ ഡിനോ ദേവസ്സി, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, റാഫി ആലപ്പാട്ട്, തിരുനാൾ കൺവീനർ കെ.ആർ. ആന്റണി, അന്തോണി നാമധാരികളായ തിരുനാൾ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

തിരുനാൾ ദിനമായ ജൂൺ 13 ന് രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന, 10 മണിക്ക് ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടുകുർബാന, പള്ളി ചുറ്റി പ്രദക്ഷിണം, ബാന്റ് വാദ്യം എന്നിവ ഉണ്ടായിരിക്കും. ജൂൺ 13 ചൊവ്വാഴ്ച്ചയാണ് തിരുനാൾ ആഘോഷിക്കുന്നത്.

Related posts

ജനവാസമേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി.

murali

ഡോക്ടർ ഹമീദ് നിര്യാതനായി.

murali

ബൈക്ക് മോഷണ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

murali
error: Content is protected !!