September 19, 2024
NCT
KeralaNewsThrissur News

ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പത്തൊമ്പതുകാരി മുങ്ങിമരിച്ചു: 2 പേർ ഗുരുതരാവസ്ഥയിൽ.

പാലക്കാട് : മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങി മുങ്ങിത്താണ 3 പേരിൽ ഒരാൾ മരിച്ചു. ചെർപ്പുള സ്വദേശിനി റിസ്വാന (19) യാണ് മുങ്ങി മരിച്ചത്.

മൂന്നുപേർ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രണ്ടു യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാനയുടെ ജീവൻ നഷ്ടമായിരുന്നു.

കൊടുവാളിപ്പുറം സ്വദേശിയായ ബാദുഷയും, കരിവാരക്കുണ്ട് സ്വദേശിയായ ദീന മെഹ്ബയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരേയും മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്

Related posts

വീട്ടമ്മയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍.

murali

അർണോസ് പാതിരിയുടെ 292-ാം ചരമവാർഷികം ആചരിച്ചു.

murali

കേരള തീരത്ത് റെഡ് അലർട്ട്.

murali
error: Content is protected !!