September 19, 2024
NCT
KeralaNewsThrissur News

അടച്ചിട്ട വീട്‌ കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു.

പൊന്നാനിയിലെ അടച്ചിട്ട വീട്‌ കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ വീട്ടില്‍വന്നു പോയത്.

ഇതിനിടെ ശനിയാഴ്ച വൈകീട്ട് വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്ത് കയറിയപ്പോള്‍ അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിച്ചു.

350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പോലീസില്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്. വീട് സിസിടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസിടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്. മോഷണവിവരം അറിഞ്ഞ ശേഷം രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Related posts

എടത്തിരുത്തിയിൽ കുട്ടി കർഷകയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു.

murali

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

murali

എടമുട്ടത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

murali
error: Content is protected !!