മതിലകം – കളരി പറമ്പ് ഗ്രാമീണ വായനശാല ഏർപ്പെടുത്തിയ എം.എൻ.വിജയൻ പുരസ്കാരവും ക്യാഷ് അവാർഡും കവിയും ചിന്തകനും എഴുത്തുകാരനുമായ പി.എൻ. ഗോപീകൃഷ്ണന് സമർപ്പിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എം. സിജിത്ത് കവി പി. സലിം രാജിനെയും നിധിൻ ശ്രീനിവാസൻ എം.എൻ.വിജയൻ മാഷെയും അനുസ്മരിച്ചു.
വായനശാല സെക്രട്ടറി എം.എസ്. ദിലീപ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ ടി.എസ്.സജീവൻ നന്ദിയും പറഞ്ഞു. സോമൻ താമരക്കുളം പ്രശസ്തിപത്രം വായിച്ചു. വായനയുടെ ലോകം അവാർഡ് ഗ്രാമീണ വായനശാല പ്രസിഡൻ്റ് സജിത. പി.വി.സമ്മാനിച്ചു.
ഫസീല തരകത്ത്, സുഗതശശിധരൻ, എം.കെ. പ്രേമാനന്ദൻ, പ്രിയാ ഹരിലാൽ, എന്നിവർ സംസാരിച്ചു. വായനയുടെ ലോകം സാഹിത്യ പുരസ്കാരം ആമി. ഇ.എസ്ന് പി.എൻ. ഗോപീകൃഷ്ണൻ സമ്മാനിച്ചു.