NCT
KeralaNewsThrissur News

പി.എൻ. ഗോപീകൃഷണന് എം.എൻ.വിജയൻ സ്മാരക പുരസ്കാരം സമർപ്പിച്ചു.

മതിലകം – കളരി പറമ്പ് ഗ്രാമീണ വായനശാല ഏർപ്പെടുത്തിയ എം.എൻ.വിജയൻ പുരസ്കാരവും ക്യാഷ് അവാർഡും കവിയും ചിന്തകനും എഴുത്തുകാരനുമായ പി.എൻ. ഗോപീകൃഷ്ണന് സമർപ്പിച്ചു.  ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എം. സിജിത്ത് കവി പി. സലിം രാജിനെയും നിധിൻ ശ്രീനിവാസൻ എം.എൻ.വിജയൻ മാഷെയും അനുസ്മരിച്ചു.

വായനശാല സെക്രട്ടറി എം.എസ്. ദിലീപ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ ടി.എസ്.സജീവൻ നന്ദിയും പറഞ്ഞു. സോമൻ താമരക്കുളം പ്രശസ്തിപത്രം വായിച്ചു. വായനയുടെ ലോകം അവാർഡ് ഗ്രാമീണ വായനശാല പ്രസിഡൻ്റ് സജിത. പി.വി.സമ്മാനിച്ചു.

ഫസീല തരകത്ത്, സുഗതശശിധരൻ, എം.കെ. പ്രേമാനന്ദൻ, പ്രിയാ ഹരിലാൽ, എന്നിവർ സംസാരിച്ചു. വായനയുടെ ലോകം സാഹിത്യ പുരസ്കാരം ആമി. ഇ.എസ്ന് പി.എൻ. ഗോപീകൃഷ്ണൻ സമ്മാനിച്ചു.

Related posts

മുരിയാട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അങ്കമാലിയിൽ റോഡപകടത്തിൽ മരിച്ചു.

murali

തൃപ്രയാർ പോളി ടെക്നിക് കെഎസ് യു യുണിറ്റ് പ്രസിഡൻ്റിനും സെക്രട്ടറിക്കും നേരെ എസ് എഫ് ഐ ആക്രമണം.

murali

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ.

murali
error: Content is protected !!