NCT
KeralaNewsThrissur News

വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടിസ്ത്രീകളില്‍ രണ്ടുപേര്‍ പിടിയില്‍.

കൊല്ലം : വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടിസ്ത്രീകളില്‍ രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍. സ്വര്‍ണമാലയുമായി സംഘത്തിലെ പ്രധാനി കടന്നു. തിരുനെല്‍വേലി കേന്ദ്രീകരിച്ചുള്ള കവര്‍ച്ചസംഘത്തില്‍പ്പെട്ട പാലക്കാട് കൊടിഞ്ഞാമ്പാറ സ്വദേശി ദീപ (29), തമിഴ്‌നാട് സ്വദേശി പാര്‍വതി (26) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.

വിഷു  ഉത്സവാഘോഷങ്ങള്‍ക്കിടെ  കുളത്തൂപ്പുഴ അമ്പലക്കടവിനു സമീപത്തായിരുന്നു സംഭവം. അരിപ്പ പുത്തന്‍വീട്ടില്‍ ജയയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. സംഘത്തിലെ സ്ത്രീകള്‍ ചുറ്റുംനിന്ന് തിരക്കുണ്ടാക്കി മാല തട്ടിയെടുക്കുകയും ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് കൈമാറുകയും, സംഘത്തിലെ പ്രധാനിയായ വനിത ഇതിനകം തന്നെ മാല കൈക്കലാക്കി കടന്നിരുന്നു.

പിടിയിലായവരെ ചോദ്യംചെയ്തതില്‍നിന്ന് മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരുമടങ്ങിയ സംഘമാണ് കുളത്തൂപ്പുഴയിലെത്തിയതെന്നു വ്യക്തമായി. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ മോഷണക്കേസുകള്‍ നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

തൃത്തല്ലൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു: നിരവധി പേർക്ക് പരിക്ക്.

murali

കൊടകരയില്‍ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

murali

എസ്.എന്‍.പുരത്ത് പാലത്തിന്റെ ഗര്‍ഡര്‍ ഉയര്‍ത്തുന്നതിനിടെ അപകടം; ബീഹാര്‍ സ്വദേശി മരിച്ചു.

murali
error: Content is protected !!