NCT
KeralaNewsThrissur News

എസ്.എന്‍.പുരത്ത് പാലത്തിന്റെ ഗര്‍ഡര്‍ ഉയര്‍ത്തുന്നതിനിടെ അപകടം; ബീഹാര്‍ സ്വദേശി മരിച്ചു.

ദേശീയപാത നിര്‍മ്മാണത്തിനിടെ എസ്.എന്‍.പുരം പുവ്വത്തുംകടവ് പാലത്തിനടുത്ത് അപകടം. കൂറ്റന്‍ ക്രെയിനില്‍ പാലത്തിന്റെ കോൺക്രീറ്റ് ഗര്‍ഡര്‍ കൊണ്ടു പോകുന്നതിനിടെ ബാലന്‍സ് ചെയ്യാനായി തൂക്കയിട്ടിരുന്ന ഇരുമ്പ് കട്ട ദേഹത്ത് തട്ടി ബീഹാര്‍ സ്വദേശിയായ തൊഴിലാളി മരിച്ചു.

ഇന്ന് വൈകീട്ട് നാലേകാലോടെ എസ്.എന്‍.പുരം പുവ്വത്തുംകടവ് പാലത്തിനടുത്താണ് അപകടമുണ്ടായത്. ഇവിടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ബൈപ്പാസില്‍ സ്ഥാപിക്കാനുള്ള പാലത്തിന്റെ കൂറ്റന്‍ കോൺക്രീറ്റ് ഗര്‍ഡര്‍ കൊണ്ടുപോകുന്ന ക്രെയിനാണ് അപകടത്തില്‍പെട്ടത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്‌.

Related posts

വാടാനപ്പള്ളിയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.

murali

ക്ഷേമ പെന്‍ഷന്‍ കുടിശിക; ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി.

murali

മൊബൈൽ ഫോണുകളും എടിഎം കാർഡുകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!