September 19, 2024
NCT
KeralaNewsThrissur News

തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി തലോർ പീതാംബരമാരാർ അന്തരിച്ചു.

തൃശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി തലോർ പീതാംബരമാരാർ അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേളത്തിലെ വലംതല വീക്കം പ്രമാണിയായിരുന്നു. ആരോഗ്യപ്രശ്നങ്ങളാൽ ഇത്തവണ പൂരത്തിന് ഇല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പകരം സഹോദരൻ മുതുവറ അനിയൻകുട്ടിക്കായിരുന്നു പ്രമാണം.

പീതാംബര മാരാരുടെ വേർപാട് അനിയൻകുട്ടിക്കും പൂരത്തിൽ പങ്കെടുക്കാനാവില്ല. തിരുവമ്പാടി, പാറമേക്കാവ്, ആറാട്ടുപുഴ, ചക്കംകുളങ്ങര, തൈക്കാട്ടുശ്ശേരി, എടക്കുന്നി തുടങ്ങി വലതും ചെറുതുമായ അനവധി മേളങ്ങളിൽ വലംതല പ്രമാണി ആയിട്ടുണ്ട്.

Related posts

ഭക്ഷ്യവിഷബാധ; പരിശോധനാഫലം വന്നാൽ മാത്രമേ കാരണം അറിയൂ..

murali

എൻഡിഎ നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു.

murali

കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയെയും, ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!