September 19, 2024
NCT
KeralaNewsThrissur News

തൃശൂര്‍ പൂരം: നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു.

നാളെയാണ് തൃശൂര്‍ പൂരം. പൂരത്തിന്റെ വിളംബരമറിയിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂര ചടങ്ങുകൾക്ക് തുടക്കമായി.

രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തി. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിലാണ് ശ്രീമൂലസ്ഥാനത്ത് എത്തിയത്.

പ്രദക്ഷിണ വഴിയിലൂടെ വടക്കുംനാഥനെ വലം വെച്ച് 12.15ഓടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങി. പുറത്ത് കാത്ത് നിന്നവർക്ക് നേരെ തുമ്പി ഉയർത്തി പൂര വിളംബരമറിയിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയ ശിവകുമാറിനെ പുഷ്പവൃഷ്ടിയോടെ വരവേറ്റു. ഇനിയുള്ള ഒന്നര നാൾ നാദ, മേള വർണ്ണ വിസ്മയങ്ങളുടെ വിസ്മയമായിരിക്കുന്നു. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധന ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും.

Related posts

കയ്പമംഗലത്ത് വീണ്ടും വള്ളം മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്.

murali

കൊടുങ്ങല്ലൂരിൽ ബൈക്കപകടത്തിൽ വ്യവസായി മരിച്ചു.

murali

അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാതളനാരങ്ങ, കണ്ടവരുണ്ടോ? എന്നീ ചിത്രങ്ങൾക്ക് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ.

murali
error: Content is protected !!