September 19, 2024
NCT
KeralaNewsThrissur News

ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി.

ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി. സമീപത്തായി മുതലയുടെ മുട്ടയും കണ്ടെത്തി. അതിരപ്പിള്ളി വെറ്റിലപ്പാറ പതിനഞ്ചാം ബ്ലോക്കിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പശുവിനെ  തീറ്റാൻ പോയവരാണ് മുതല മുട്ടയും മുതല കുഞ്ഞിനെയും ചത്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ചാലക്കുടി പുഴയില്‍ മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മുതല കുഞ്ഞിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി. മുതല മുട്ട സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Related posts

ചാലക്കുടി പരിയാരത്തെ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതി പിടിയിൽ.

murali

എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

murali

മൈമൂനത്ത് അന്തരിച്ചു.

murali
error: Content is protected !!