September 19, 2024
NCT
KeralaNewsThrissur News

ഇന്നസെൻ്റിൻ്റെ ചിത്രം സുരേഷ് ഗോപിയുടെ പ്രചരണ ബോർഡുകളിൽ നൽകിയതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകി.

ഇരിങ്ങാലക്കുട : ലോക്‌സഭാ തിരഞ്ഞെടുപ്പ്  പ്രചരണത്തിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെൻ്റിൻ്റെ ചിത്രം തൃശൂര്‍  ലോക്‌സഭാ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണ ബോർഡുകളിൽ നൽകിയതിനെതിരെ എൽ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി മണി ജില്ലാ കളക്ടർക്ക് പരാതി നൽകി.
ഇന്നസെൻ്റിൻ്റെ കുടുബത്തിൻ്റെയോ, മുന്നണിയുടെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തതെന്നാണ് പരാതി. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Related posts

വനിതകൾക്കുള്ള സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു.

murali

ദേശീയ പാരാ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് വെങ്കലം.

murali

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞു വീണു മരിച്ചു.

murali
error: Content is protected !!