NCT
KeralaNewsSportsThrissur News

ദേശീയ പാരാ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് വെങ്കലം.

ജാർഖണ്ഡിൽ നടന്ന ദേശീയ പാരാ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശി ബൈജുവിന് വെങ്കല മഡൽ. ഡബിൾസിലും സിംഗിൾസിലും ഇദ്ദേഹത്തിന് മെഡൽ ലഭിച്ചിട്ടുണ്ട്. പെരിഞ്ഞനം ആറാട്ടുകടവ് ചെമ്പൻ സുബ്രമണ്യൻ്റെയും ജാനകിയുടെയും മകൻ ആണ് ബൈജു.

ലോട്ടറി വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന ഇദ്ദേഹത്തിന്, ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാട്ടുകാർ ചേർന്ന് സമാഹരിച്ച 100 രൂപ ചലഞ്ച് ആണ് സഹായമായത്. ലിറ്റിൽ സ്പോർട്‌സ് ക്ലബ്ബിലെ അംഗം കൂടിയായ ബൈജുവിന് കണ്ണൂർ സ്വദേശി റാഷിദ് ആണ് പരിശീലനം നൽകുന്നത്. നിഷയാണ് ഭാര്യ. കൃഷ്‌ണ ദിയ മകളുമാണ്

Related posts

റെക്കോർഡ് പൊളിച്ചെഴുതി മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുന്നു.

murali

ഒക്ടോബർ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ച കൈകളില്‍ എത്തും.

murali

പള്ളി വികാരിക്കും, ബിഷപ്പിനുമെതിരെ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!