September 19, 2024
NCT
KeralaNewsThrissur News

കഞ്ചാവ് വില്‍പന പിടികൂടാന്‍ എത്തിയ പോലീസുകാരെ മര്‍ദ്ദിച്ച് രക്ഷപ്പെട്ട പ്രതികളെ ബസ്സ് തടഞ്ഞ് പോലീസ് പിടികൂടി.

കുന്നംകുളം : കഞ്ചാവ് വില്‍പന പിടികൂടാന്‍ എത്തിയ പോലീസുകാരെ മര്‍ദ്ദിച്ച് രക്ഷപ്പെട്ട രണ്ട് പേരെ ചങ്ങരംകുളം പോലീസ് ബസ്സ് തടഞ്ഞ് നിര്‍ത്തി പിടികൂടി. പൊന്നാനി സ്വദേശിയും എടപ്പാള്‍ അംശക്കച്ചേരിയില്‍ താമസക്കാരനുമായ ചിറക്കല്‍ ഇസ്മയില്‍ (28), എടപ്പാള്‍ പൊറൂക്കരയില്‍ താമസിക്കുന്ന കൊമ്പന്‍ തറയില്‍ കബീര്‍ (29) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

ഏപ്രില്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടപ്പാള്‍ അണ്ണക്കമ്പാട് മൂന്ന് പേരടങ്ങുന്ന സംഘം കഞ്ചാവ് വില്‍പന നക്കുന്നത് അറിഞ്ഞ് എത്തിയതായിരുന്നു പോലീസ്. ചോദ്യം ചെയ്യുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

പൊന്നാനി സ്വദേശി മുഹമ്മദ് കാസിമിനെ പോലീസ് ഓടിച്ചിട്ട് പിടികൂടിയെങ്കിലും, രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ സ്വകാര്യ ബസ്സില്‍ പൊന്നാനിയില്‍ നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരം അറിഞ്ഞ പോലീസ് ബിയ്യത്ത് വച്ച് ബസ്സ് തടഞ്ഞ് നിര്‍ത്തി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയതത്.

പൊന്നാനി, ചങ്ങരംകുളം സ്റ്റേഷനുകളിലായി പത്തോളം ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സിഐ ബെന്നി ജേക്കബ്, എഎസ്‌ഐ രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിനാരായണന്‍, ഹരികൃഷണന്‍, സുനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related posts

നജീബിന്റെ ജീവിതം “ആടുജീവിതം” ഡാവിഞ്ചി സുരേഷ് ഒരുക്കിയ ഒരു സ്നേഹശില്പം.

murali

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; മൂന്ന് പേര്‍ രക്ഷപ്പെട്ടു.

murali

മതിലകത്ത് ഡ്രൈ ഡേ ബാർ പൂട്ടിച്ച് എക്സൈസ്: രണ്ടുപേർ പിടിയിൽ.

murali
error: Content is protected !!