NCT
KeralaNewsThrissur News

മതിലകത്ത് ഡ്രൈ ഡേ ബാർ പൂട്ടിച്ച് എക്സൈസ്: രണ്ടുപേർ പിടിയിൽ.

മതിലകത്ത് ഡ്രൈഡേ – അവധി ദിവസങ്ങളിൽ മദ്യവിൽപ്പന നടത്തിയ രണ്ട് പേരെ എക്സൈസ് പിടികൂടി. പപ്പിനിവട്ടം സ്വദേശി കിഴക്കേ മാട്ടുമ്മൽ ലിൻസൺ (34), പള്ളിവളവ് സദേശി അറക്കൽ സാനി (38) എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിഎസ് പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സാനിയുടെ പണി തീരാത്ത വീട്ടിൽ നിന്നും 14 ലിറ്റർ മദ്യവും, ലിൻസനേ 7 ലിറ്റർ മദ്യവും മദ്യം ആവശ്യക്കാർക്ക് എത്തിച്ച് നൽകാൻ ഉപയോഗിച്ച സ്കൂട്ടറും സഹിതമാണ് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Related posts

നാലമ്പല തീർഥാടനം: കെ.എസ്.ആർ.ടി.സി. ബസ്സിൻ്റെ ഫ്ലാഗ് ഓഫ് സി.സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു.

murali

തളിക്കുളം ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മഹിള സഭ സംഘടിപ്പിച്ചു.

murali

കയ്‌പമംഗലം കാളമുറിയിൽ അണലിയെ പിടികൂടി.

murali
error: Content is protected !!