NCT
KeralaNewsThrissur News

അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

കുന്നംകുളം : തിരുമിറ്റക്കോട് പെരിങ്കന്നൂരില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുറ്റിയില്‍ വാരിയം വീട്ടില്‍ അറുപത്തിമൂന്ന് വയസുള്ള രവീന്ദ്രന്റെ മൃതദേഹമാണ് വീട്ടിന്നുള്ളില്‍ അഴുകി ദ്രവിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ച് താമസിച്ച് വരികയായിരുന്നു രവീന്ദ്രന്‍. മുതദ്ദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്.

വീടിനു സമീപത്തെ പറമ്പിൽ കാലികളെ മേക്കാൻ പോയ നാട്ടുകാരാണ് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഏറെ നേരാതെ തിരച്ചിലിനൊടുവിൽ വീട്ടിലെ അകത്തെമുറിയിൽ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related posts

ക്ഷീര കർഷക അവാർഡ് ജേതാവിന് അനുമോദനവുമായി വാർഡ് മെമ്പർ.

murali

കേരളത്തിൽ സി.പി.എം, ബി.ജെ.പി ഡീൽ: തൃശൂർ യു.ഡി.എഫ് കെ.മുരളീധരൻ.

murali

കാഞ്ഞാണിയിൽ മിന്നൽ ചുഴലി: യാത്രക്കാരുമായി പോയിരുന്ന ബസിൻ്റെ ചില്ല് തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു.

murali
error: Content is protected !!