NCT
KeralaNewsThrissur News

അന്തിക്കാട് കോൾപടവിൽ വൻ തീപിടുത്തം.

അന്തിക്കാട് കോൾപടവിൽ വൻ തീപിടുത്തം. ശനിയാഴ്ച്ച പകൽ രണ്ടോടെയാണ് സംഭവം. വിളവെടുപ്പ് കഴിഞ്ഞ് വൈക്കോൽ കെട്ടുകൾ കൂട്ടി വെച്ചിരുന്ന കോതാം കോൾ പാടത്താണ് തീപിടുത്തം ഉണ്ടായത്. പാടത്തെ ചവറുകൾക്ക് ആരോ തീയിട്ടതിൽ നിന്ന് പാടങ്ങളിലേക്കു പടർന്നു പിടിച്ചാണ് തീപിടിത്തം ഉണ്ടായതെന്ന് കരുതുന്നതായി സമീപവാസികൾ പറഞ്ഞു.

തീപിടുത്തമുണ്ടായ പാടങ്ങളിൽ നിന്നുള്ള നെല്ലട്ടികൾ വെള്ളിയാഴ്ച്ചയാണ് ഇവിടെ നിന്നും കയറ്റിപ്പോയത് എന്നതിനാൽ വലിയ കാർഷിക ദുരന്തമാണൊഴിവായത്. തൃപ്രയാറിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

Related posts

വല്ലക്കുന്നിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് കരുവന്നൂർ സ്വദേശി മരിച്ചു.

murali

മതിലകത്ത് പോലീസ് ജീപ്പിൽ നിന്നും ചാടിപ്പോയ പ്രതികൾ അറസ്റ്റിൽ.

murali

ബീച്ച് റോഡുകളുടെ ശോചനീയാവസ്ഥ; ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.

murali
error: Content is protected !!