NCT
KeralaNewsThrissur News

അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ.

ഹരിപ്പാട് : അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം.  ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കൽക്കട്ട മാൾട്ട സ്വദേശി ഓംപ്രകാശ് ആണ് കുത്തേറ്റു മരിച്ചത്.

കായംകുളം കേന്ദ്രീകരിച്ച് മീന്‍വില്‍പ്പന നടത്തുന്നവരുടെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഓംപ്രകാശ്.  മത്സ്യ വ്യാപാരം നടത്തുന്ന ഓംപ്രകാശിനോട് ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം ക്യാഷ് തരാനും യദു ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കത്തി എടുത്തു നെഞ്ചിൽ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

ഓപ്പറേഷൻ മൻസൂൺ: ഏഴു സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശം.

murali

സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി: നികുതി വെട്ടിപ്പ് കേസ് റദ്ദാക്കില്ല.

murali

ചെന്ത്രാപ്പിന്നിയിൽ കണ്ണിൽ മുളക്പൊടി തേച്ച് മാല പൊട്ടിക്കാൻ ശ്രമം, അയൽവാസിയായ യുവതി അറസ്‌റ്റിൽ

murali
error: Content is protected !!