NCT
KeralaNewsThrissur News

ഓപ്പറേഷൻ മൻസൂൺ: ഏഴു സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശം.

തൃശ്ശൂര്‍ : മൺസൂണിനോടനുബന്ധിച്ചുള്ള ഭക്ഷ്യ വിഷബാധ തടയുക, ശുചിത്വവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങൾക്ക് പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി.

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാല് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. തിരുവില്ലാമല പിക് ആൻഡ് മിക്, പാട്ടുരക്കൽ ഹോട്ടൽ ബ്രാഹ്മിൻ, പാട്ടുരക്കൽ ഹോട്ടൽ അന്നപൂർണ്ണ, ഇരിഞ്ഞാലക്കുട ഹാർട്ടോസ് കഫെ, ഒല്ലൂർ മേരി മാതാ ബേക്കറി,

ഒല്ലൂർ സോഫ്റ്റി ഫുഡ്സ്, ചാലക്കുടി എസ് എസ് ബേക്ക്സ് ആൻഡ് സ്വീറ്റ്സ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. കൂടാതെ 45 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു.

Related posts

യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും മൊബൈലും, ബൈക്കും കവർച്ച ചെയ്ത കേസിലെ പ്രതി ചളിങ്ങാട് സ്വദേശി അറസ്റ്റിൽ.

murali

തൃക്കൂരിൽ ഷോക്കേറ്റ് വയോധിക മരിച്ചു.

murali

പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു.

murali
error: Content is protected !!