NCT
NewsKeralaThrissur News

അരിമ്പൂർ ക്ഷേത്രത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു.

തൃശ്ശൂർ : അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിൻ്റെ ഭാര്യ സതി (67) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോൾ സതി കുഴഞ്ഞുവീഴുകയായിരുന്നു. സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല. സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്കാരം വ്യാഴാഴ്ച 12-ന് വടൂക്കര ശ്മശാനത്തിൽ.

Related posts

ആൽഫാ പാലിയേറ്റീവ് കെയറിന് ആംബുലൻസ് കൈമാറി.

murali

കൊള്ളിയും ബീഫും കട്ടൻ ചായയും : വയനാടിന് കൈത്താങ്ങുമായി എ ഐ വൈ എഫ്.

murali

പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ എട്ട് വർഷം തടവും, 20,000 രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!