NCT
KeralaNewsThrissur News

നവജാത ശിശുവിൻറെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. യുവതിയുമായി സൗഹൃദം മാത്രം.

കൊച്ചി : പനമ്പള്ളിനഗറിൽ നവജാത ശിശുവിൻറെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്.  താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി ഇന്നലെ  പോലീസിന് മൊഴി നൽകിയിരുന്നു. തൃശൂർ സ്വദേശിയായ ആൺ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

ഇന്നലെ രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറിൽ നടുറോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.  കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നും, കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നൽകി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാൻഡ് ചെയ്യും.

Related posts

ഓൺലൈൻ തട്ടിപ്പ്: കയ്‌പമംഗലം സ്വദേശിയിൽ നിന്നും 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ 4 പേർ അറസ്റ്റിൽ.

murali

എം പി ശങ്കരനാരായണൻ്റെ പതിമൂന്നാം ചരമവാർഷികദിനം.

murali

പെരിഞ്ഞനം ബീച്ചിലുണ്ടായ കടലേറ്റത്തിന്റെ രൂക്ഷത കുറഞ്ഞു. ആശങ്ക വിട്ടൊഴിയാതെ തീരം.

murali
error: Content is protected !!