NCT
KeralaNewsThrissur News

നവജാത ശിശുവിൻറെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. യുവതിയുമായി സൗഹൃദം മാത്രം.

കൊച്ചി : പനമ്പള്ളിനഗറിൽ നവജാത ശിശുവിൻറെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്.  താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി ഇന്നലെ  പോലീസിന് മൊഴി നൽകിയിരുന്നു. തൃശൂർ സ്വദേശിയായ ആൺ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

ഇന്നലെ രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറിൽ നടുറോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.  കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നും, കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നൽകി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാൻഡ് ചെയ്യും.

Related posts

ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായി.

murali

കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്.

murali

ന്യൂനമർദത്തിന് ശക്തി കുറഞ്ഞു, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്..

murali
error: Content is protected !!