NCT
KeralaNewsThrissur News

എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു.

വടക്കഞ്ചേരി : എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് ദാരുണാന്ത്യമുണ്ടായത്. കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു കുട്ടി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.

സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ എയര്‍കൂളറില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടര്‍ന്ന് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഹോദരങ്ങള്‍: എബിന്‍, അപ്പു

Related posts

ബിജെപി ഒല്ലൂർ സെൻററിൽ വാഴ വച്ച് പ്രതിഷേധിച്ചു.

murali

വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായി.

murali

പെരിങ്ങൽക്കുത്ത് ഡാമിലെ ഷട്ടറുകൾ തുറന്നു.

murali
error: Content is protected !!