September 19, 2024
NCT
KeralaNewsThrissur News

കാസര്‍കോഡ് വാഹനാപകടം; ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും, മക്കളും മരിച്ചു.

കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും 2 മക്കളും മരിച്ചു. ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54), മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചത്. കുഞ്ചത്തൂര്‍ ജംക്ഷന്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 10-50 ഓടെയായിരുന്നു അപകടം.

അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് മംഗല്‍പാടി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ അപകടത്തില്‍ പരിക്കേറ്റയാളെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും

കാസര്‍കോട് ആശുപത്രിയില്‍ നിന്ന് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് എതിര്‍ദിശയില്‍ വന്നിടിച്ചായിരുന്നു അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു, ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് രോഗിക്ക് പാമ്പ് കടിയേറ്റു.

murali

പെരിഞ്ഞനത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കണമെന്ന് ചെലവ് നിരീക്ഷകൻ.

murali
error: Content is protected !!