NCT
KeralaNewsThrissur News

പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

ചാവക്കാട് : വെങ്കിടങ്ങ് പുളിക്കക്കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തൊയക്കാവ് കോഴിപ്പറമ്പിന് സമീപം താമസിക്കുന്ന കടവത്ത് ദാസൻ്റെ മകൻ അഖിൽ (29) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെ കണ്ടെത്തിയത്.

പുലർച്ചെ നാലു മുതൽ വീട്ടിൽ നിന്ന് കണതായ യുവാവിൻ്റെ സൈക്കിൾ പുളിക്കക്കടവ് പാലത്തിൽ നിന്നും കണ്ടെത്തിയതിനെത്തുടർന്ന് പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതായി സംശയം ഉയർന്നത്. പാലത്തിൻ്റെ തെക്ക് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പാവറട്ടി, വാടാനപ്പള്ളി, പോലീസും ഗുരുവായൂർ ഫയർഫോഴ്സിന്റെയും, മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ കനോലിക്കനാലിൽ നടത്തിയ തിരച്ചിലിലാണ് മുതദേഹം കണ്ടെത്തിയത്. മൃതദേഹം ചാവക്കാട് ഗവ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: പ്രീത. സഹോദരൻ : നിഖിൽ.

Related posts

മരം കടപുഴകി വീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം.

murali

തൃശൂർ നഗരത്തിൽ വീണ്ടും വൻമരം വീണു: ഓട്ടോറിക്ഷകൾ തകർന്നു.

murali

യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച സംഭവം: അഞ്ചംഗസംഘം പിടിയിൽ.

murali
error: Content is protected !!