September 19, 2024
NCT
KeralaNewsThrissur News

ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കം; കൈപ്പമംഗലം മൂന്നുപീടികയിൽ യുവാവിനെ  ഒരു സംഘം വളഞ്ഞിട്ട് മർദിച്ചു.

കൈപ്പമംഗലം മൂന്നുപീടികയിൽ യുവാവിനെ  ഒരു സംഘം വളഞ്ഞിട്ട് മർദിച്ചു. മൂന്നുപീടിക ബീച്ച് റോഡിൽ ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു മർദ്ദനം. ആറിലധികം പേരുകൾ പെട്ട സംഘമാണ് മർദ്ദിച്ചത്. സംഭവത്തിൽ മൂന്നുപീടിക സ്വദേശികളായ  അശ്വിൻ, ജിതിൻ  എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. മർദ്ദനം കണ്ട നാട്ടുകാർ ആണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. നാട്ടുകാർ ഇടപെട്ടാണ് യുവാക്കളെ  രക്ഷപ്പെടുത്തിയത്. സംഭവം പുറത്ത് വന്നതോടെ കൈപ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

തൃപ്രയാറിൽ അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം; 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും മോഷണം പോയി.

murali

അയ്യപ്പൻകാവ് ക്ഷേത്രോത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു.

murali

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം.

murali
error: Content is protected !!