NCT
KeralaNewsThrissur News

തൃപ്രയാറിൽ അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം; 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും മോഷണം പോയി.

തൃപ്രയാർ : അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം. തൃപ്രയാർ എൻ.ഇ.എസ് കോളേജിന് സമീപം വെന്നിക്കൽ ശശികുമാറിന്റെ വീട്ടിലാണ് സംഭവം. 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും, മരം മുറിക്കുന്ന ഉപകരണങ്ങളും മോഷണം പോയി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ അലമാരകൾ കുത്തിപ്പൊളിച്ച് സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. പോലീസും വിരലടയാള വിദഗധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Related posts

സി. രാധാകൃഷ്ണ‌ൻ കേന്ദ്രസാഹിത്യഅക്കാദമി വിശിഷ്ട‌ാംഗത്വം രാജിവെച്ചു.

murali

പാലക്കാട് യുവതിയെ തീകൊളുത്തിയ സംഭവം; അക്രമിയും മരിച്ചു: സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം.

murali

ഗുരുവായൂർ ഷോപ്പിംഗ് കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ.

murali
error: Content is protected !!