NCT
KeralaNewsThrissur News

കവി കുഞ്ഞുണ്ണി മാസ്റ്റർ 97-ാം ജന്മദിനാചരണം നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി കവി കുഞ്ഞുണ്ണി മാസ്റ്റർ 97-ാം ജന്മ ദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി. പുഷ്പാർച്ചനയോടെ തുടങ്ങിയ ജന്മദിനാചരണം പരിപാടിയിൽ വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അംഗൻവാടി ടീച്ചർ ഉഷ എൻ.എസ് ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് കുഞ്ഞുണ്ണി കവിതകൾ ആലപിച്ചു . എഎൽഎം സി അംഗം ഹിമ രജ്ഞിതൻ അംഗൻവാടി ഹെൽപ്പർ ഗീത കെ.ആർ , നിവേദ്യ പി.എസ് , വർഷ , സിമി ജോബി എന്നിവർ പ്രസംഗിച്ചു . കുട്ടികൾക്കും , മാതാപിതാക്കൾക്കും വാർഡ് മെമ്പർ ആന്റോ തൊറയൻ കൽക്കണ്ടം നൽകിയാണ് സ്വീകരിച്ചത് . വളപ്പൊട്ടുകളും കരുതിയിരുന്നു

Related posts

ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി.

murali

മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. കോളനി എന്ന പേര് ഒഴിവാക്കും.

murali

കഴിമ്പ്രം ധർമ്മ വിലാസം സ്കൂൾ 107 ആം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

murali
error: Content is protected !!