September 21, 2024
NCT
KeralaNewsThrissur News

മാളയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.

മാളയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. മാള പരനാട്ടുകുന്ന് സ്വദേശി മുഹമ്മദ്‌ അസ്ഖാൻ (70) ആണ് മരിച്ചത്. മാള അന്നമട റോഡിൽ രാത്രി ഏഴരയോടെയായിരുന്നു അപകടം.  മാള ഭാഗത്തേക്ക്‌ വരികയായിരുന്ന സ്വകാര്യ ബസും ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകർത്തു. മാളയിലെ ചുമട്ട് തൊഴിലാളിയായിരുന്ന മുഹമ്മദ്‌ അസ്ഖാൻ പിന്നീട് ഓട്ടോറിക്ഷ വാങ്ങി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ മറ്റു നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് കെഎസ്ഇബി.

murali

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു.

murali

കൺസഷനെ ചൊല്ലി തർക്കം; വിദ്യാർത്ഥിനിക്ക്‌ നേരെ അസഭ്യവർഷം നടത്തിയ ബസ്സ്‌ കണ്ടക്ടർ അറസ്റ്റിൽ.

murali
error: Content is protected !!