NCT
KeralaNewsThrissur News

വിയ്യൂർ ജയിലിൽ തടവുകാരന്‍ തൂങ്ങിമരിച്ചു.

ത്യശൂര്‍ : വിയ്യൂർ ജയിലിൽ തടവുകാരന്‍ തൂങ്ങിമരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ സ്വദേശി നെച്ചിയില്‍ വിട്ടില്‍ സുബ്രഹ്മണ്യന്‍ മകന്‍ സജീവന്‍ (49) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ് വരികയായിരുന്നു.

2013 ല്‍ കഞ്ചാവ് കേസില്‍ പെട്ടാണ് ശിക്ഷ ലഭിച്ചത്. സെല്ലിന് പുറത്ത് പോയിരുന്ന മറ്റു തടവുകാര്‍ സെല്ലില്‍ തിരികെ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടൻ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

നാളുകളായി ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടു കൊടുത്തു. മിനിയാണ് ഭാര്യ. മക്കള്‍: ദീല്‍ രാജ്, ക്യഷണന്ദു , അതുല്‍ കൃഷ്ണ.

Related posts

കോട്ടയം ഇരട്ടക്കൊല : ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം.

murali

കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

murali

സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു.

murali
error: Content is protected !!