NCT
KeralaNewsThrissur News

മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

മലപ്പുറം പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂർ (45) എന്നിവരാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.

ചാവക്കാട് മുനമ്പിൽ നിന്നും 2 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബോട്ട് തകർന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്.

പൊന്നാനിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്.

Related posts

ജനവാസ മേഖലയിൽ പേവിഷബാധയേറ്റെന്ന സംശയത്തിൽ കുറുനരിയെ കണ്ടെത്തി.

murali

കരുവന്നൂർ പാലം ആത്മഹത്യാ മുനമ്പാക്കാൻ അനുവദിക്കില്ല : വയർ ഫെൻസിംഗ് രണ്ട് ആഴ്ചയ്ക്കകം ഒരുങ്ങുമെന്ന് മന്ത്രി ഡോ ആർ. ബിന്ദു.

murali

മൂന്നുപീടിക സെൻ്ററിൽ കത്തിക്കുത്ത്.

murali
error: Content is protected !!